Post Category
കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് പുതിയ മന്ദിരം
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് ഇനി പുതിയ മന്ദിരം. ഇതിന്റെ തറക്കല്ലിടല്‍ സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സാര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 44 ലക്ഷം ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം. 2020 മാര്‍ച്ച് മാസം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വില്ലേജ് ഓഫീസര്‍ ജ്യോതിശ്രീ, നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 1308/2019)
date
- Log in to post comments