Skip to main content

പ്രഭാഷണം നടത്തി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐ.എം.ജി) പ്രസംഗപരമ്പരയുടെ ഭാഗമായി 2019-ലെ, സാമ്പത്തിക ശാസ്ത്രത്തിനുള്ള  നോബൽ പുരസ്‌കാരം ലഭിച്ച 'പുവർ ഇക്കണോമിക്‌സ്' എന്ന കൃതിയെക്കുറിച്ചു കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറും സോഷ്യൽ കമന്റേറ്ററുമായ സിദ്ദിഖ് റാബിയത് പ്രഭാഷണം നടത്തി.
ദാരിദ്ര്യം ഉടലെടുക്കുന്നതിനു നിരവധി കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനൊപ്പം അതിന്റെ മൂലകാരണങ്ങൾ കണ്ടെത്തുകയും വേണമെന്ന് പറഞ്ഞു. ആരോഗ്യസംരക്ഷണത്തിലെ വീഴ്ച, വിസ്തൃതമായ രാജ്യവും കൂടിയ ജനസംഖ്യയും, സാധാരണക്കാരിലേക്ക് സന്ദേശങ്ങൾ അവർക്കു ഉൾകൊള്ളാൻപറ്റുന്ന തരത്തിൽ നൽകാതിരിക്കുക തുടങ്ങിയവ കാരണങ്ങളായി ചൂണ്ടിക്കാട്ടാം. ചടങ്ങിൽ ഐ.എം.ജി. ഡയറക്ടർ കെ.ജയകുമാർ അധ്യക്ഷത വഹിച്ചു.
പി.എൻ.എക്‌സ്.4421/19

date