Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യ സന്ദേശയാത്രയ്ക്ക് തുടക്കമായി

 

പകര്‍ച്ചവ്യാധി ബോധവത്കരണത്തിനായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആരോഗ്യ സന്ദേശയാത്രയ്ക്ക് ചങ്ങനാശേരിയില്‍ തുടക്കമായി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുമ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.ആര്‍ രാജന്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജാഥ ക്യാപ്റ്റന്‍ ജില്ലാ മലേറിയ ഓഫിസര്‍ സി കെ അനില്‍കുമാര്‍, കൗണ്‍സിലര്‍ അനില്‍ കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ പത്മകുമാര്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍,  ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ.കെ ഗോപാലന്‍, എന്റമോളജിസ്റ്റ് ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

പാമ്പാടി, പൊന്‍കുന്നം, എരുമേലി എന്നിവിടങ്ങളില്‍ സന്ദേശയാത്ര ബോധവത്കരണ കലാരൂപം അവതരിപ്പിച്ചു. ഇന്ന് (ജനുവരി 19) ഈരാറ്റുപേട്ട, രാമപുരം പാല അയര്‍ക്കുന്നം എന്നിവിടങ്ങളിലും നാളെ (ജനുവരി 20) വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ബോധവത്കരണം നടത്തും.

                                                       (കെ.ഐ.ഒ.പി.ആര്‍-119/18)

 

date