Skip to main content

ഭാഗ്യക്കുറി വകുപ്പ് സുവര്‍ണ ജൂബിലി; ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 20) 

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 20) മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. വൈകിട്ട് നാലിന് ചിന്നക്കട സി.എസ്.ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുതിര്‍ന്ന ഏജന്റുമാരെ ആദരിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്യും. എം. മുകേഷ് എം.എല്‍.എ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അംഗം വി.എസ്. മണി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍, മുന്‍ എം.എല്‍.എ എന്‍. അനിരുദ്ധന്‍, അഡ്വ. ബിന്ദുകൃഷ്ണ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഡി.എസ്. മിത്ര, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
(പി. ആര്‍. കെ.149/18)

date