Skip to main content

കൊല്ലം വാര്‍ത്തകള്‍

അഡ്ജംഗ്റ്റ് ഫാക്കല്‍റ്റി നിയമനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  അഡ്ജംഗ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ്  ലക്ചറര്‍ തസ്തികളില്‍ ഓരോന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ലക്ചറര്‍ തസ്തികയില്‍ രണ്ടും ഒഴിവുകളാണുള്ളത്. 
യോഗ്യത - അതത് വിഷയങ്ങളില്‍ ബി ടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍/ഓര്‍ഗനൈസേഷന്‍ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പരിചയവും.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജനുവരി 25 നകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്, പുനലൂര്‍ - 691331 എന്ന വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0475-2228683, 9446029568, 9744213399 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി. ആര്‍. കെ.152/18)

 

കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
    സാമൂഹ്യനീതി വകുപ്പിന്റെ കൊല്ലം ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍(മള്‍ട്ടി ടാസ്‌ക്) തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
യോഗ്യത: നഴ്‌സ് - ജനറല്‍ നഴ്‌സിംഗില്‍ ഡിപ്ലോമ/ബിരുദം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവൃത്തി പരിചയവും. പ്രായം 25നും 50 നും ഇടയില്‍. പ്രതിമാസ വേതനം 18000 രൂപ.
ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കെയര്‍ പ്രോവൈഡര്‍(മള്‍ട്ടി ടാസ്‌ക്) തസ്തികയിലേക്ക് അപേക്ഷിക്കാം. അവശരായ വൃദ്ധജനങ്ങളെ പരിചരിക്കുന്നതിനുള്ള പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. പ്രായം 25നും 50 നും ഇടയില്‍. പ്രതിമാസ വേതനം 13500 രൂപ.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ സഹിതം അപേക്ഷ ജനുവരി 27 നകം സൂപ്രണ്ട്, ഗവണ്‍മെന്റ് വൃദ്ധ സദനം, ഇഞ്ചവിള.പി.ഒ, കൊല്ലം-691601 എന്ന വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2701516 എന്ന നമ്പരില്‍ ലഭിക്കും.
(പി. ആര്‍. കെ.153/18)

 

ഗതാഗതം നിരോധിച്ചു
    കൊല്ലം എസ്.പി ഓഫീസിന് മുന്നിലുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ടാറിംഗ് ചെയ്യുന്നതിനുമായി ജനുവരി 22 മുതല്‍ ഒരു മാസത്തേക്ക് ഇതുവഴി ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി. ആര്‍. കെ.154/18)

 

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 29ന്
    വനം വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 118/17) തസ്തികയ്ക്ക് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദേ്യാഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 29ന് രാവിലെ ആറു മുതല്‍ കൊല്ലം ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. പ്രൊഫൈലില്‍ നിന്നും ലഭിക്കുന്ന അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം രാവിലെ ആറിന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തണം.
(പി. ആര്‍. കെ.155/18)

 

വാഹന ലേലം
    ജില്ലാ നഗരാസൂത്രണ കാര്യാലയത്തിലെ ഡീസല്‍ അംബാസിഡര്‍ കാര്‍ ജനുവരി 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ലേലം ചെയ്യും. ജനുവരി 25ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2742062 എന്ന നമ്പരിലും ലഭിക്കും.
(പി. ആര്‍. കെ.156/18)

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയില്‍  ബി.എസ്.സി നഴ്‌സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷം പ്രവൃത്തിപരിചയവും നേടിയ വനിതകള്‍ക്ക് നഴ്‌സുമാരുടെ 100 ഒഴിവുകളിലേക്ക് ജനുവരി 25 നകം ംംം.ിീൃസമൃീീെേ.ില േവെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കാം. ഇന്റര്‍വ്യൂ ജനുവരി 28, 29 തീയതികളില്‍ കൊച്ചിയില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
 (പി. ആര്‍. കെ.157/18)
(അവസാനിച്ചു)

date