Skip to main content

കർഷക ആത്മഹത്യ: കടം എഴുതിത്തളളാൻ നിർദ്ദേശം നൽകിയെന്ന് ജില്ലാ കളക്ടർ

മരോട്ടിച്ചാൽ സ്വദേശിയായ കർഷകൻ ഔസേപ്പ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കടം എഴുതിത്തളളാനുളള നടപടിക്ക് ബന്ധപ്പെട്ട ബാങ്കിന് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ലീഡ് ബാങ്ക് മാനേജർ വഴിയാണ് നിർദ്ദേശം നൽകിയത്. കാർഷിക വായ്പകളിൽ സർക്കാർ നിർദ്ദേശം മറികടന്ന് ബാങ്കുകൾ നോട്ടീസ് അയക്കുന്നതായുളള പരാതി പരിശോധിക്കുന്നതിന് ഡിസംബർ 19 ന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കളക്ടർ അറിയിച്ചു. കർഷകരിൽ നിന്ന് വായ്പ തിരിച്ചു പിടിക്കുമ്പോൾ ബാങ്കുകൾ സർക്കാർ നിർദ്ദേശം പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മരോട്ടിച്ചാൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

date