Skip to main content

കുവൈറ്റില്‍ വനിതാ നഴ്സുമാര്‍ക്ക്  അവസരം

കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേക്ക്  വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ്  മുഖേന തെരഞ്ഞെടുക്കുന്നു.  കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ബി.എസ്.സി, ജി.എന്‍.എം നഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍.ഐ.സി.യു, മെറ്റേണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക്  മുന്‍ഗണന. 

ഏകദേശ ശമ്പളം 75,000 രൂപ.  www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി 2019 ഡിസംബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ 18004253939 (ഇന്ത്യയില്‍ നിന്നും ടോള്‍ ഫ്രീ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പരുകളില്‍ ലഭിക്കും.

date