Skip to main content

നീര്‍ച്ചാലുകളെ ജനകീയമായി ഏറ്റെടുക്കണം: കളക്ടര്‍

    ഹരിതകേരളം മിഷന്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നടത്തുന്ന 'ഇനി ഞാനൊഴുകട്ടെ' നീര്‍ച്ചാല്‍ ജനകീയ പുഴ പുനരുദ്ധാരണ പ്രവര്‍ത്തനം ജനകീയമായി ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കരകുളം മരുതൂര്‍ ഏലാതോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസ്രോതസ്സുകള്‍ മലിനപ്പെടാതെ എക്കാലവും സംരക്ഷിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും ഇതിനായി ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ച് ചുമതലകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
                                                                      (പി.ആര്‍.പി. 1356/2019)

date