വനിതാ ജനപ്രതിനിധി സമ്മേളനം നടത്തി
ദേശീയ സരസ് മേളയുടെ സമാപന ദിവസമായ ചൊവ്വാഴ്ച വിവിധ പഞ്ചായത്തുകളില്‍ നിന്നുളള വനിതാ ജനപ്രതിനിധികളുടെയും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെയും സംഗമം നടത്തി. മുന്‍ എംപി പി കെ ശ്രീമതി ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് പി കെ ശ്രീമതി പറഞ്ഞു. കുടുംബശ്രീ വഴി സ്ത്രീ ശാക്തീകരണം വലിയ തോതില്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ സരസ് മേള. കേവലമൊരു മേളയ്ക്കപ്പുറം ഉത്സവമായി ഇതിനെ കൊണ്ടാടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, മയ്യില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ എന്‍ വി ശ്രീജിനി, കുടുംബശ്രീ മിഷന് ഗവേര്‍ണിങ്ങ് ബോഡി മെമ്പര്‍ എ കെ രമ്യ എന്നിവര്‍ സംസാരിച്ചു.
- Log in to post comments