Skip to main content

പുതുവര്‍ഷാഘോഷം: നിരീക്ഷണം ശക്തമാക്കി

പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ലബുകള്‍, എഫ് എല്‍ 3, എഫ്എല്‍ 11 എന്നിവിടങ്ങളില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കി. ഡിജെ പാര്‍ട്ടികളിലും മറ്റ് ആഘോഷങ്ങളിലും മയക്കുമരുന്നിന്‍റെ വിതരണം, ഉപയോഗം, വിദേശ മദ്യശാലകളുടെ പ്രവര്‍ത്തനസമയം എന്നിവ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് എല്ലാ റേഞ്ച് പരിധിയിലും  രാപ്പകല്‍ പട്രോളിംഗും ആരംഭിച്ചു.

date