Post Category
പെരിന്തല്‍മണ്ണ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 18ന് ജനുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം
സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുജന പരാതി പരിഹാര അദാലത്ത് പെരിന്തല്‍മണ്ണ താലൂക്കില്‍ ജനുവരി 18ന് സംഘടിപ്പിക്കും. പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജനുവരി 10 വരെ സമര്‍പ്പിക്കാം. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അദാലത്തില്‍ പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കലകടര്‍ നിര്‍ദേശം നല്‍കി. കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അദാലത്ത് സംഘടിപ്പിക്കുന്ന വേദി തീരുമാനിച്ച് പൊതുജനങ്ങളെ അറിയിക്കും. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments