Post Category
മോണിറ്ററിംഗ് സെല്‍ രൂപീകരണം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നു. 10 പേര്‍ അടങ്ങുന്ന മോണിറ്ററിംഗ് ടീമില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തദ്ദേശ സ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സിവില്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ജനുവരി ഏഴിനകം ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ ശുിൃലേഴമസാേ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം.
date
- Log in to post comments