Skip to main content

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി:  ഒന്‍പത് റോഡുകള്‍ക്ക്  52 ലക്ഷം അനുവദിച്ചു

 

ജില്ലയിലെ ഒന്‍പത് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി 52 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. വെട്ടം, എടപ്പാള്‍, മംഗലം, തൃപ്രങ്ങോട്, നന്നമ്പ്ര, വട്ടംകുളം, ഊര്‍ങ്ങാട്ടിരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതിയായത്.
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ടിപ്പു സുല്‍ത്താന്‍-ചോലക്കുന്ന് റോഡിന് പത്ത് ലക്ഷം വെട്ടം പഞ്ചായത്തിലെ നടുവിലക്കടവ്-പൂവഞ്ചേരി -കുഞ്ഞൂളിക്കടവ് റോഡിന് എട്ടു ലക്ഷം നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഊര്‍പ്പായി റോഡ്, തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി-കൈനിക്കരറോഡ്, മംഗലത്തെ ഇല്ലത്തുപടി-വാളമരുതൂര്‍ റോഡ്, എടപ്പാളിലെ കല്ലാട്ടുപാറ പുത്തന്‍കുളം റോഡ്, പെരുമ്പറമ്പ് -ശിവക്ഷേത്രം മാണൂര്‍ക്കായല്‍ റോഡ്, നേതാജി ബൈപ്പാസ് റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി അഞ്ചു ലക്ഷം  വീതവും ഊര്‍ങ്ങാട്ടിരിയിലെ  കളത്തിങ്ങള്‍ പുറായി-മുണ്ടക്കോട് റോഡിന് നാലു ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
 

date