Post Category
വേങ്ങര ബ്ലോക്ക് ലൈഫ് കുടംബസംഗമവും അദാലത്തും ജനുവരി ഏഴിന്
വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി ഏഴിന് വേങ്ങര പത്തുമൂച്ചി സുബൈദ പാര്‍ക്കിക്ക് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ നടക്കും. അദാലത്തില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ആധാര്‍, റേഷന്‍കാര്‍ഡ് തിരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പ്രധാനമന്തി ഉജ്വല്‍ യോജന പദ്ധതി, പട്ടികജാതി -പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍, ആരോഗ്യം, കൃഷി, തൊഴില്‍ പരിശീലനം, മത്സ്യകൃഷി, ഡയറി വകുപ്പ്, തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ ലഭ്യമാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments