Post Category
നിലമ്പൂരില്‍ നാല് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മാണം പുരോഗമിക്കുന്നു
നിലമ്പൂരില്‍ നാല് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സൗത്ത് ഡിവിഷനില്‍ കാളികാവ് റെയ്ഞ്ചിന്റെ കീഴില്‍ ചക്കിക്കുഴി, നോര്‍ത്ത് ഡിവിഷന്‍ പരിധിയില്‍ എടവണ്ണ റെയ്ഞ്ചിന് കീഴില്‍ എടക്കോട്, നിലമ്പൂര്‍ റെയ്ഞ്ചിന് കീഴില്‍ കാഞ്ഞിരപ്പുഴ, വാണിയമ്പുഴ എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്‌ററ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. 90,00,000 രൂപ വീതം ചെലവഴിച്ചാണ് ഓരോ ഫോറസ്റ്റ് സ്റ്റേഷനും അനുബന്ധ കെട്ടിടങ്ങളും നിര്‍മിക്കുന്നത്. സ്റ്റേഷന്‍ ബില്‍ഡിങ്, ഡോര്‍മിറ്ററി, തൊണ്ടി സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡ് എന്നിവയടങ്ങിയ കെട്ടിടമാണ് നിര്‍മ്മാണത്തിലുള്ളത്. ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, നാല് ഫോറസ്റ്റര്‍, 10 ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒരു ഫോറസ്റ്റ് സ്റ്റേഷന്‍.
date
- Log in to post comments