പൊ•ുണ്‍ം സ്‌കൂളില്‍ മൂന്നു കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി
ശോച്യാവസ്ഥയിലായ പൊ•ുണ്‍ം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചതായി വി. അബ്ദുറഹിമാന്‍ എംഎല്‍എ അറിയിച്ചു. അത്യധികം ശോച്യാവസ്ഥയിലുള്ളതും കാലപ്പഴക്കം ചെന്നതുമായ സ്‌കൂളിലെ കെട്ടിടങ്ങള്‍ ഏറെ ഭീഷണിയുയര്‍ത്തിയിരുന്നു. അധ്യയനവുമായി മുന്നോട്ടുപോകുവാന്‍ ആവില്ലെന്ന് രക്ഷിതാക്കളും, അധ്യാപകരും എസ്.എം.സി അധികൃതരും എം.എല്‍.എയെ രേഖാമൂലം അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയേയും സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേയും എം.എല്‍.എ നേരിട്ട് കണ്‍ു വിഷയം ബോധ്യപ്പെടുത്തി. അടിയന്തരമായി നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിടുകയായിരുന്നുവെന്ന് എം.എല്‍.എ അറിയിച്ചു. നൂറിലധികം വര്‍ഷം പഴക്കമുള്ള പൊ•ുണ്‍ം സ്‌കൂളില്‍ രണ്‍ായിരത്തോളം വിദ്യാര്‍ത്ഥികളാണുള്ളത്. ഏറെ കാലമായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളില്‍ തട്ടി വികസനം മുരടിച്ച സ്‌കൂളിന് എം.എല്‍.എയുടെ അടിയന്തര ഇടപെടല്‍ ഗുണകരമായെന്ന് നാട്ടുകാര്‍ പറഞ്ഞു.
- Log in to post comments