Post Category
ജില്ലാതല പട്ടയമേള ജനുവരി 10ന് 3200 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും
ജില്ലാതല പട്ടയമേള ജനുവരി 10ന് രാവിലെ 10ന് മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. പട്ടയമേളയോടനുബന്ധിച്ച് നടക്കുന്ന യോഗം റവന്യൂ-ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങ്ിയവര്‍ പങ്കെടുക്കും. വിവിധയിനത്തില്‍ പെട്ട 3200 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. പട്ടയം കൈപ്പറ്റുന്നതിനായി അറിയിപ്പ് ലഭിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 10 ന് മുമ്പായി മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഹാജരാകണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
date
- Log in to post comments