ഉപ്പുതറ സാമൂഹികാരോഗ്യകേന്ദ്രം സായാഹ്ന ഒ.പി ഉദ്ഘാടനം ഇന്ന് (1.1.2020)
രോഗീ സൗഹൃദ സംവിധാനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ഇന്ന് (1.1.2020) രാവിലെ 10ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷാ ആന്റണി അധ്യക്ഷത വഹിക്കും. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മാരിയില്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, ആരോഗ്യ കേരളം ഡി.പി.എം ഡോ. സുജിത് സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments