Skip to main content

തെങ്കരയില്‍ ഇ.എന്‍.ടി സ്‌പെഷ്യല്‍ ഒ.പി വിഭാഗം ഇന്നുമുതല്‍

 

തെങ്കര ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ ഇന്ന് (ജനുവരി ഒന്ന്) മുതല്‍ എല്ലാ ബുധനാഴ്ച്ചയും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഇ.എന്‍.ടി സ്‌പെഷ്യല്‍ ഒ.പി വിഭാഗം ആരംഭിക്കും. ഈ ക്ലിനിക്കില്‍ ചെവി, മൂക്ക്, തൊണ്ട എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യു. കിരണ്‍ കുമാറിന്റെ സേവനം സൗജന്യമായി ലഭിക്കുന്നതാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷിബു അറിയിച്ചു.

date