സമ്മതിദാനദിനം: വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം ഇന്ന്
ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഇന്ന് (ജനുവരി ഒന്ന്്) കത്തെഴുത്ത് മത്സരം നടക്കും. ഇലക്ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇലക്ഷന്‍ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തില്‍ രാവിലെ 11 മുതല്‍ 11.30 വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം നടക്കുക. രാജ്യത്തെ ഓരോ പൗരനും സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താവിന്റേയോ ബന്ധുവിന്റേയോ സുഹൃത്തിന്റേയോ മേല്‍വിലാസമെഴുതിയ പോസ്റ്റല്‍ ഇന്‍ലന്റും പേനയും കൊണ്ടുവരണം. ഇംഗ്ലീഷിലോ മലയാളത്തിലോ കത്തെഴുതാം.
ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ജനുവരി 20 ന് രാവിലെ 11 മുതല്‍ 11.30 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ജനുവരി 25ന് ദേശീയ സമ്മതിദാന ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും.
- Log in to post comments