Post Category
പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും വേണ്ടണ്‍ി പത്തു ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 6 മുതല്‍ 17 വരെയാണ് പരിശീലനം. പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ക്‌ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ്ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുളളവര്‍ ജനുവരി ആറിന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. രജിസ്‌ട്രേഷന്‍ ഫീസായി 135 രൂപ അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495 2414579.
date
- Log in to post comments