Post Category
ലോഗോ പ്രകാശനം ചെയ്തു
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഏഴ്, ഒമ്പത്, 11 തീയതികളില്‍ ഉരുവച്ചാല്‍ ക്ഷീര സഹകരണ സംഘത്തില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പ്രകാശനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം വി രജീഷ് കുമാര്‍, എം നാണു, പി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. ലോഗോ രൂപകല്‍പന ചെയ്തത് പള്ളിക്കുന്നിലെ വി പി ജ്യോതിഷ് കുമാര്‍ ആണ്.
സമാപന സമ്മേളനം ജനുവരി 11 ന് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും.
date
- Log in to post comments