Skip to main content

ഭക്ഷണവിതരണം: ലൈസന്‍സ് ഉറപ്പ് വരുത്തണം

ജില്ലയില്‍ സൗഹൃദ കൂട്ടായ്മകള്‍, വിവാഹ സല്‍ക്കാരങ്ങള്‍ മറ്റു ചടങ്ങുകള്‍ എന്നിവയ്ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണം ഏര്‍പ്പാടുചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഇത്തരത്തില്‍ ഭക്ഷണം വാങ്ങി നല്‍കുന്നത് അഭികാമ്യമല്ല.  പൊതുപരിപാടികള്‍ക്ക് ഭക്ഷണം ഏര്‍പ്പാട് ചെയ്യുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള  ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date