Post Category
പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി: 10 നകം അപേക്ഷിക്കണം
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യഡോര്‍, മലപ്പുറം നീര്‍ത്തടങ്ങളുടെ പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11, 12, 13, 14 വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് കിണര്‍ റീചാര്‍ജ്ജ്, തീറ്റപ്പുല്‍ കൃഷി, വിത്ത് (പയര്‍, മുതിര, ഡെയിഞ്ച), തൈകള്‍ (ജാതി, മാവിന്‍) എന്നിവ വിതരണം ചെയ്യുന്നതിന് ജനുവരി 10 നകം അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷാഫോറം ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കും
date
- Log in to post comments