മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ 39 ഇടങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. പുതുതായി 40 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തില്‍ 43 ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുളള ഫണ്ട്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവ് പാലം ജംഗ്ഷന്‍, വെസ്റ്റ് പിലാശ്ശേരി; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം അങ്ങാടി, താത്തുര്‍ മഖാം, വിരുപ്പില്‍, വെള്ളലശ്ശേരി ജംഗ്ഷന്‍, പൂളക്കോട് മിനി സ്റ്റേഡിയം, എം.വി.ആര്‍ ജംഗ്ഷന്‍, ഏരിമല, പുള്ളാവൂര്‍, പുള്ളന്നൂര്‍, ഇഷ്ടിക ബസാര്‍, പാലപ്ര ഡയറക്ഷന്‍ ഗ്രൗണ്ട്, നായര്‍കുഴി ഹയര്‍സെക്കണ്ടറി സ്‌കൂള്‍; ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടിനാട്ട്മുക്ക് ജംഗ്ഷന്‍, ഒളവണ്ണ ജംഗ്ഷന്‍, ഒടുമ്പ്ര ബസാര്‍, മൈലാടുംപാറ, മണക്കടവ് പുഴക്കര, മണക്കടവ് സ്‌കൂള്‍; മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട്, പനങ്ങോട്, എളമരം കടവ്, മണക്കാട്, ജി.എച്ച്.എസ്.എസ് മാവൂര്‍, കവണക്കല്ല് ജംഗ്ഷന്‍, കവണക്കല്ല് പാലം; പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കല്ലേരി, പള്ളിത്താഴം ജംഗ്ഷന്‍, പെരുവയല്‍ ജംഗ്ഷന്‍, കായലം അങ്ങാടി, ആനക്കുഴിക്കര, മുണ്ടക്കല്‍ ജംഗ്ഷന്‍, വെള്ളിപമ്പ് ആറാം മൈല്‍, വെള്ളിപറമ്പ് വരമ്പ് ജംഗ്ഷന്‍, പരപ്പനിലം കോളനി ജംഗ്ഷന്‍, കൊടശ്ശേരിത്താഴം ബസാര്‍; പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ക്ഷേത്രം, വെള്ളായിക്കോട് ജംഗ്ഷന്‍, വള്ളിക്കുന്ന് എന്നിവിടങ്ങളിലായാണ് പുതുതായി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുളളത്.
രണ്ടാം ഘട്ടത്തില്‍ സ്ഥാപിച്ച ലൈറ്റുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുണ്ടക്കല്‍ ജംഗ്ഷനിലെ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയാണ് എം.എല്‍.എ നിര്‍വ്വഹിച്ചത്. വാര്‍ഡ് അംഗം എം. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എം പ്രസാദ്, എ.പി റീന, വി.എസ് ജിതേഷ്, വി.കെ ജിതേഷ്, എല്‍.എം വാസു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments