Skip to main content

ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍  : അപേക്ഷ ക്ഷണിച്ചു

 

 

   വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസറായി   (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള   ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  പ്രായം 30 വയസ്സ് കവിയരുത്. യോഗ്യത - എം.എസ് ഡബ്ല്യു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

 

           ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (ഫോട്ടോ പതിച്ച) യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ 673020  എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04952378920.

 

 

 

സി-ഡിറ്റ് : അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ  കവടിയാര്‍ കേന്ദ്രത്തില്‍ പ്ലസ് ടു യോഗ്യതയുളള വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ദൈര്‍ഘ്യം എന്നീ ക്രമത്തില്‍ : ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് - ഒരു വര്‍ഷം, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ - ആറ് മാസം,  ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് - ആറ് മാസം,  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി - മൂന്ന് മാസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (റഗുലര്‍/ഈവനിംഗ്) മൂന്ന് മാസം, എസ്.എസ്.എല്‍.സി യോഗ്യതയുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (റഗുലര്‍/ഈവനിംഗ്) - അഞ്ച് ആഴ്ച. അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 10. 

 

താല്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം.   ഫോണ്‍ : 0471-2721917/8547720167/9388942802. വെബ്‌സൈറ്റ് https://mediastudies.cdit.org 

 

date