Skip to main content

ലാബ് സൂപ്പർവൈസർ താത്കാലിക നിയമനം

കൊല്ലം ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ലാബ് സൂപ്പർവൈസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ഓയിൽ ടെക്‌നോളജി ഇവയിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത ഭക്ഷ്യ എണ്ണ ഉല്പാദന കേന്ദ്രത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം 30700-65400 രൂപ. പ്രായപരിധി 2019 ജനുവരി ഒന്നിന് 41 വയസുകവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
നിശ്ചിത യോഗ്യതയും തൊഴിൽപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പത്തിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
പി.എൻ.എക്സ്.32/2020

date