'സഫലം' ജില്ലാതല പരാതിപരിഹാര അദാലത്ത് ഇന്ന് (ജനുവരി 4) മഹാരാജാസില്‍
കൊച്ചി: റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് 'സഫലം' ഇന്ന് (ജനുവരി 4) എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.00 ന്് അദാലത്ത് ആരംഭിക്കും. കണയന്നൂര്‍ താലൂക്കിലെ അപേക്ഷകളാണ് ഈ അദാലത്തില്‍ പരിഗണിക്കുക. 410 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നതിന് ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പട്ടയം, പോക്കുവരവ്, സര്‍വ്വേ, ഭൂമി തരം മാറ്റല്‍, ഭൂനികുതി ഒടുക്കല്‍ തുടങ്ങി 14 വിഷയങ്ങളിലാണ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്.
സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട കാര്യങ്ങള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യുമെന്നും ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ടവയ്‌ക്കെല്ലാം പരിഹാരം കാണുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
റവന്യൂ സംബന്ധിയായ പരാതികളുണ്ടെങ്കില്‍ ഈ അദാലത്തില്‍ സ്വീകരിക്കും.
- Log in to post comments