Skip to main content

സാമ്പത്തിക സെന്‍സസ്: വിവരശേഖരണം തുടങ്ങി

 

കൊച്ചി: ജില്ലയില്‍ ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ വിവരശേഖരണം ആരംഭിച്ചു. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സാമ്പത്തിക സംരംഭങ്ങള്‍ നടത്തുന്ന മുഴുവന്‍ കുടുംബങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ സെന്‍സസില്‍ ശേഖരിക്കുന്നുണ്ട്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വഹണ മന്ത്രാലയമാണ് സെന്‍സസ് നടത്തുന്നത്. ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി ഇഗവേണന്‍സ് ഇന്ത്യ ലിമിറ്റഡിനാണ് സെന്‍സസ് നടത്തിപ്പിനുള്ള ചുമതല. കാര്‍ഷികേതര മേഖലയില്‍ ഉള്‍പ്പടെ സ്വന്തം ഉപയോഗത്തിനായുള്ള തൊഴികെ എല്ലാത്തരം ചരക്ക് സേവന ഉപ്പാദന, വിതരണ സംരംഭങ്ങളുടേയും കണക്ക് ശേഖരിക്കുന്നുണ്ട്. പേര്, വിലാസം , ഫോണ്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ എണ്ണം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ സെന്‍സസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കും. വിവരശേഖരണം , മൂല്യനിര്‍ണ്ണയം, റിപ്പോര്‍ട്ട് തയാറാക്കല്‍ , പ്രചരണം എന്നിവയ്ക്കായി ഡിജിറ്റല്‍ ഫ്‌ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ സിന്‍സി മോള്‍ ആന്റണി, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ താഹിറ കെ.എം. , സീനിയര്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസര്‍ ജി.ബാലഗോപാല്‍, ഇഗവേണന്‍സ് സര്‍വീസസ് ഇന്ത്യാ ലിമിറ്റഡ് ഡിസ്ട്രിക്ട് മാനേജര്‍ ഹൈന്‍ മൈക്കിള്‍, എന്യൂമറേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date