Skip to main content

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 26 സ്‌കൂളുകള്‍ക്ക് ഇന്ന് ടെണ്ടര്‍ വിളിക്കും.

 

ജില്ലയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന  ജില്ലയിലെ 27 സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ജനുവരി 24) ടെണ്ടര്‍ വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. അഞ്ചു കോടി ചെലവിടുന്ന 15 സ്‌കൂളുകളും മൂന്ന് കോടി ചെലവിടുന്ന 11 സ്‌കൂളുകളുടെയും ടെണ്ടര്‍ നടപടികളാണ് ഇന്ന് തുടങ്ങുന്നത്. കേരള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) മേല്‍ നോട്ടത്തിലാണ് ടെണ്ടര്‍ നടപടികള്‍ നടത്തുക.
പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ പുരോഗതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിടങ്ങളുടെ പണി ഉടന്‍ തുടങ്ങാന്‍ കഴിയും. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരം സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
16 സ്‌കൂളുകളുടെ മാസ്റ്റര്‍ പ്ലാനിന് ഭരണാനുതി നേരത്തെ ലഭിച്ചതാണ്. കിറ്റ്‌ക്കോയാണ് സ്‌കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. ജില്ലയില്‍ 42 സ്‌കൂളുകളാണ് മൂന്ന് കോടി ചെലവഴിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 31 സ്‌കൂളുകള്‍ക്ക് കിറ്റ്‌കോ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 11 സ്‌കൂളുകള്‍ക്കാണ് ഇപ്പോള്‍ ടെണ്ടര്‍ വിളിക്കുന്നത്.
ജില്ലയില്‍ ഇതു വരെ 307 സ്‌കൂളുകളിലായി 2318 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. ഇവക്കായി ലഭ്യമായ 500 വീതം ലാപ് ടോപ്പുകളും പ്രോജക്ടറുകളും വിരണം ചെയ്യുന്ന നടപടിയും സ്വീകരിച്ചു വരുന്നു.  5,456 ക്ലാസ് മുറികളാണ് ഹൈടെക്ക് ആക്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്.
കെട്ടിടം പണി നടക്കുമ്പോള്‍ 47 സ്‌കൂളുകളുടെ ബില്‍ഡിംഗികള്‍ പൊളിച്ചു മാറ്റേണ്ടി വരും. ഇങ്ങിനെ വരുമ്പോള്‍ 417 ക്ലാസ് മുറികള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. ഏകദേശം 8000 കുട്ടികളെയാണ് പകരം സംവിധാനത്തില്‍ കുറച്ച് സമയം മാറ്റി നിര്‍ത്തേണ്ടി വരിക. ഇതിനായി വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കും. നിലവിലുള്ള പദ്ധതികളില്‍ അവലോകനം നടത്തുന്നതിനും അധിക തുക ആവശ്യമുള്ളവ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ. മാര്‍,എം.പി. മാര്‍ തുടങ്ങിയവരുടെ യോഗം ജില്ലാ കലക്ടര്‍ വിളിക്കും.  ഇതു സംബന്ധിച്ചുള്ള സാധ്യതാ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ ഏഴു ദിവസത്തിനകം നല്‍കണം.

യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരായ വി.പി.മിനി (തിരൂര്‍) വി.എസ് പൊന്നമ്മ (തിരൂര്‍) കിറ്റ്‌കോ കണ്‍സള്‍ട്ടന്റുമാരായ പോള്‍സണ്‍ സ്‌കറിയ, ഇഫ്ത്തിഷാം.കെ.ടി. എന്നിവര്‍ പങ്കെടുത്തു.

 

date