Skip to main content

ചക്രപാണി മാസ്റ്റര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം മന്ത്രി കെ.ടി. ജലീലിന് സമ്മാനിച്ചു

സാമൂഹിക പ്രതിബദ്ധതയുള്ള പ്രഭാഷകന് കൊല്ലം മുഖത്തല വി. ചക്രപാണി മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് സമ്മാനിച്ചു.
ഓരോ വ്യക്തിയും നിരന്തരം ആത്മപരിശോധന നടത്തുകയാണ് മതേതരത്വം സംരക്ഷിക്കാനുള്ള വഴിയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. ഇതര മതങ്ങളെ മനസിലാക്കാനും ആദരിക്കാനും സംസ്‌കാരമുള്ളവര്‍ തയ്യാറാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍ പുരസ്‌കാരം സമ്മാനിച്ചു. അഡ്വ. എ. ഷാനവാസ്ഖാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കവി ശ്രീകുമാര്‍ മുഖത്തല അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ആര്‍. ശശിധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ചവറ കെ.എസ്. പിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ആര്‍. പ്രസന്നന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ആര്‍. രാജേഷ്, പഞ്ചായത്തംഗം ആര്‍. സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

date