Skip to main content

സാക്ഷരത മിഷന്‍ ജില്ലാതല സെമിനാര്‍ നടന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍   ഭരണഘടന സാക്ഷരത യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് നോഡല്‍ പ്രേരക്മാര്‍ക്കായുള്ള 'ഇന്ത്യ എന്ന റിപ്പബ്ലിക് ' വിഷയത്തില്‍  കാസര്‍കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല സെമിനാര്‍ നടന്നു.എ.ഡി.എം. എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു.ഭരണ ഘടനയെ കുറിച്ചറിയാനുള്ള മികച്ച അവസരമാണ് ഭരണഘടന സാക്ഷരത യജ്ഞം ഒരുക്കതെന്നും മൗലിക അവകാശങ്ങളും കടമകളും അറിയേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഡി.എം. എന്‍. ദേവിദാസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ സെമിനാര്‍ നയിച്ചു.കാസര്‍കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കാസര്‍കോട് ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സയാ നാസര്‍, കോഴ്സ് കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍, ജില്ലാ സാക്ഷരത സമിതി അംഗം രാജന്‍ പൊയിനാച്ചി എന്നിവര്‍ പങ്കെടുത്തു.

date