Skip to main content

തണ്‍ര്‍ ബോള്‍ട്ട് സേനക്കു കരുത്തു പകര്‍ന്ന് പുതിയ സംഘം കര്‍മപഥത്തിലേക്ക് പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്‍ര്‍ ബോള്‍ട്ട് സേനയിലേക്ക് പുതിയ കമാന്‍ഡോ സംഘം കൂടി. ഏഴാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഇന്ന് (ജനുവരി നാല്) പാിക്കാട് കൊളപ്പറമ്പ് പൊലീസ് ക്യാമ്പില്‍ നടക്കും. രാവിലെ ഏഴിനാരംഭിക്കുന്ന പരേഡില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പുതുതായി സേനയുടെ ഭാഗമാവുന്ന അംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജനപ്രതിനിധികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരേഡ് വീക്ഷിക്കാന്‍ കൊളപ്പറമ്പിലെ പൊലീസ് ക്യാമ്പിലെ പരേഡ് ഗ്രൗണ്‍ിലെത്തും.
 

date