Skip to main content

വീടില്ലാത്തവർക്ക് തണലായി ചാലക്കുടി നഗരസഭ 16 കോടി ചിലവിട്ട് ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ

വീടില്ലാത്തവർക്ക് വീടൊരുക്കുക എന്ന സർക്കാരിന്റെ ലൈഫ് മിഷൻ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തി ശ്രദ്ധേയമാവുകയാണ് ചാലക്കുടി നഗരസഭ. കേന്ദ്ര സംസ്ഥാന ഫണ്ടുകളടക്കം 16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ലൈഫ് മിഷന് കീഴിൽ പുരോഗമിക്കുന്നത്. 416 വീടുകൾ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കും. ഇതിൽ 176 വീടുകളുടെ പണി ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. മൂന്ന് മാസം കൊണ്ട് പണി നടന്നുകൊണ്ടിരിക്കുന്ന വീടുകളെല്ലാം പൂർത്തിയാക്കും. ലൈഫ് ഒന്നാം ഘട്ടത്തിൽ 33 പേരും രണ്ടാം ഘട്ടമായ ലൈഫ് പി എം എ വൈ പദ്ധതിയിൽ 383 പേരും ഉൾപ്പെടുന്നു. പി എം എ വൈ ആറാം ഡീറ്റെയിൽസ് പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം 55 വീടുകൾ പുതിയതായി നിർമ്മിക്കും. നാല് ലക്ഷം രൂപയാണ് ഒരു വീട് നിർമ്മിക്കാനായി നഗരസഭ നൽകുന്നത്. ഇതിൽ സംസ്ഥാന ഗവ. അൻപതിനായിരം, കേന്ദ്ര ഫണ്ട് ഒന്നര ലക്ഷം, നഗരസഭ രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് വിഹിതം. ലൈഫ് മിഷനിലൂടെ നഗരസഭാ പരിധിയിൽ വീടില്ലാത്തവർക്ക് സ്വന്തമായൊരു വീടൊരുക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. ചാലക്കുടിയിൽ ഭവനരഹിതരുടെ എണ്ണം മെച്ചപ്പെടുത്തി സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

date