Post Category
കാർഷിക ഫോട്ടോഗ്രാഫി മത്സരം
ക്ഷീരവികസന വകുപ്പ് ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 25, 26, 27 തീയതികളിലായി പുല്ലൂറ്റ് മുസിരീസ് ഹാളിൽ അസ്തമയ സൂര്യനും ഗോക്കളും എന്ന വിഷയത്തിൽ കാർഷിക ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുളളവർക്കാണ് മത്സരം. 18' x 12' വലിപ്പത്തിലുളള രണ്ട് വ്യത്യസ്ത ചിത്രങ്ങൾ ഒരാൾക്ക് സമർപ്പിക്കാം. ചിത്രത്തിന്റെ പുറകുവശത്ത് ചിത്രത്തിന്റെ സന്ദേശവും അപേക്ഷകന്റെ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. ചിത്രങ്ങൾ നേരിട്ടോ തപാലിലോ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ 20 എന്ന വിലാസത്തിൽ ജനുവരി 17 നകം നൽകണം. ഫോൺ: 0487 2321660, 9497800763.
date
- Log in to post comments