Skip to main content

ത്യാഗരാജ ആരാധന ജനുവരി ആറിന്

ത്യാഗരാജ ആരാധന ജനുവരി ആറിന്

ഇന്ദിരഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്ട് ചെമ്പൈ മെമ്മോറിയല്‍ ഗവ.മൂസിക് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജനുവരി ആറിന് രാവിലെ 10ന് 173-ാമത് ത്യാഗരാജ ആരാധന  ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 'ത്യാഗരാജ സ്വാമികളുടെ കൃതികള്‍ വിഭാവനം ചെയ്യുന്ന മാനവികത' എന്ന വിഷയത്തില്‍ ഡോ.ഹരി സുന്ദര്‍ ഗോവിന്ദ രാമന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നെടുങ്കുന്നം ഡോ.ശ്രീദേവ് രാജഗോപാല്‍ നയിക്കുന്ന വായ്പാട്ട് അവതരണം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446433751.

date