വേങ്ങര ബ്ലോക്ക് ലൈഫ് കുടുംബ സംഗമവും അദാലത്തും ജനുവരി ഏഴിന് 241 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിപ്രകാരം വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ജനുവരി ഏഴിന് നടക്കും. ചാക്കീരി അഹമ്മദ് കുട്ടിമെമ്മോറിയല്‍ ജി.എം.യു.പി.എസ് ചേറൂരില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും.
ആധാര്‍, റേഷന്‍ കാര്‍ഡ് തിരുത്തല്‍, തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതി, പട്ടിക ജാതി - പട്ടിക വര്‍ഗ ക്ഷേമ പദ്ധതികള്‍, ആരോഗ്യം, കൃഷി, തൊഴില്‍ പരിശീലനം, മത്സ്യകൃഷി, ഡയറി വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളും അദാലത്തില്‍ ലഭ്യമാകും.
ലൈഫ് പദ്ധതിയിലൂടെ വേങ്ങര ബ്ലോക്കില്‍ 241 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്തില്‍ 57 വീടുകളും എടരിക്കോട് 16 , കണ്ണമംഗലം 42, പറപ്പൂര്‍ 29, ഊരകം 38, തെന്നല 24, വേങ്ങര 35 എന്നിങ്ങനെയാണ് വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അഹമ്മദ് ഹഖ്, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments