അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം നടത്തണം: മുഖ്യമന്ത്രി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം നാം ഒന്നിച്ച് നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിലൂടെ അഴിമതിയില്ലാത്ത പൊലീസ് സംവിധാനം പൂര്‍ണമായും ഉറപ്പ് വരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പുതിയ കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിജിലന്‍സ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്‍െന്ന് ഇക്കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുണ്‍െന്നും ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന സാക്ഷ്യപത്രം കേരളത്തിനാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. എല്ലാ മേഖലയും അഴിമതിവിമുക്തമല്ലെന്നും അവശേഷിക്കുന്നതുകൂടി പൂര്‍ണമായും ഇല്ലാതാക്കണമെന്നും ഇക്കാര്യത്തില്‍ പൊലീസിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ സ്ത്രീകളോ കുട്ടികളോ ഒരുതരത്തിലും ആക്രമിക്കപ്പെടാനോ അവഹേളിക്കപ്പെടാനോ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ മുഖ്യമായി അവ മാറണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍ 2020ലെ പ്രധാന തീരുമാനമായി പൊലീസ് കാണണം. ആപത്സാധ്യതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുന്ന സംവിധാനം ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരണം. ഇത് സ്ത്രീസുരക്ഷയെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാവെന്നോ പകലെന്നോ നോക്കാതെ വനിതകള്‍ക്ക് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ സുരക്ഷിത - സ്ത്രീ സുരക്ഷാ പരിപാടി ജനുവരി 30 വരെ കൊല്ലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെന്നും ആവശ്യമായ മാറ്റങ്ങളോടെ സംസ്ഥാനത്താകെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. നഗരങ്ങളില്‍ ഷാഡോ പൊലീസ് സംവിധാനം ശക്തിപ്പെുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്‍െന്നും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ പ്രകൃതിസൗഹൃദമായി ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വിജിലന്‍സ് ഓഫീസുകള്‍ക്കും സ്വന്തം കെട്ടിടം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് സര്‍ക്കാര്‍ ഒരു ചുവട് കൂടി വെയ്ക്കുകയാണെന്ന് ചങ്ങില്‍ അധ്യക്ഷനായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ മുണ്‍ുപറമ്പില്‍ ഒരു കോടി 90 ലക്ഷം ചെലവിട്ടാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. രുനിലകളിലായി 4842 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സി.ഐ റൂം, ഓഫീസ് റൂം, റസ്റ്റ് റൂം, വിസിറ്റേഴ്സ് റൂം എന്നിവയും ഒന്നാമത്തെ നിലയില്‍ ഡി.വൈ.എസ്.പി റൂം, സി.ഐ റൂമുകള്‍, ലൈബ്രറി റൂം എന്നിവയും ഉള്‍പ്പെടുന്നു.
പി.ഉബൈദുള്ള എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി പ്രീതാകുമാരി, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ജനറല്‍ വെങ്കിടേഷ് ഐ.പി.എസ്, പി.ഡബ്ല്യു.ഡി- ബില്‍ഡിംഗ്സ് ജുഡീഷ്യല്‍ സര്‍ക്കിള്‍ സൂപ്രണ്‍ിങ് എഞ്ചിനീയര്‍ സൈജ മോള്‍ എന്‍. ജേക്കബ്, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
- Log in to post comments