പന്ത്രണ്ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് : ജില്ലാതല മത്സരവിജയികള്‍
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്് നടത്തിയ കുട്ടികളുടെ പന്ത്രണ്ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ആദിയ സിലിയ, ഹാന്സന് (എം. വി. എച്.എസ്.എസ്. അരിയല്ലൂര്‍) ഒന്നാം സ്ഥാനവും അതുല്‍ നാഥ്, മിന്‍ഹ (ജി. എം. യു.പി. എസ്.വളപുരം) രണ്ാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ അരവിന്ദ്, തന്തുല്‍ (ജി.എച്ച്.എസ്.എസ്.പുറത്തൂര്‍) ഒന്നാം സ്ഥാനവും മുഹമ്മദ് സിനാന്, പ്രണവ് (ജി.എം.എച്ച്.എസ്.എസ്. സി.യൂ. ക്യാമ്പസ് ) തുടങ്ങിയവര്‍ രണ്ാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനദാനവും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, ഡി.ഡി.ഇ. കെ. എസ്. കുസുമം, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി. കെ. ഹൈദ്രോസ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments