Post Category
ഉന്നതി 2019' മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു 1380 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഗവ. കോളജില്‍ 'ഉന്നതി 2019' മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു. മേളയില്‍ 1380 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 25 ഓളം സ്വകാര്യസ്ഥാപനങ്ങള്‍ 1000 ല്‍ പരം ഒഴിവുകളിലേക്ക് നടത്തിയ തൊഴില്‍ മേളയില്‍ 175 ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് സെലെക്ഷന്‍ നല്കി. 323 ഉദ്യോഗാര്‍ത്ഥികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പി.ഉബൈദുള്ള എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡിവിഷനല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.അബ്ദുറഹിമാന് കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.രാധാകൃഷ്ണന് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ മൊയ്ദീന് കുട്ടി.കെ.കല്ലറ, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ അനിത, എസ്.സുനിത തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments