കേരള ബാങ്കുമായി ജില്ലയിലെ സഹകരണ സംഘങ്ങള്‍ സഹകരിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കേരള ബാങ്കുമായി മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങള്‍ സഹകരിക്കണമെന്ന് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരമായ തിരൂരങ്ങാടി സഹകരണ ഭവന്‍ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിയ്ക്കും സഹകരണ മേഖലയുടെ മുന്നേറ്റത്തിനും കേരള ബാങ്ക് സഹായിക്കും. കേരള ബാങ്ക് സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു. മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങള്‍ വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്‍െന്ന് മന്ത്രി പറഞ്ഞു.
വരുന്ന വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷം കോടിയുടെ ഇടപാടുകളുമായി ഒന്നാമതെത്താനാണ് കേരള ബാങ്കിന്റെ ലക്ഷ്യം. വിദേശത്തു നിന്നുള്ള നിക്ഷേപത്തിന്റെ 25 ശതമാനമെങ്കിലും സഹകരണ ബാങ്കുകളിലേക്ക് കൊുവരാനായാല്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കാനാകും. പുതു തല മുറ ദേശസാല്‍കൃത ബാങ്കുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഘട്ടത്തില്‍ കേരള ബാങ്കിന് വളരെയേറെ പ്രസക്തിയുണ്‍്. വട്ടി പലിശക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ചെറിയ തുക പോലും വായ്പയായി നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ സൗകര്യമൊരുക്കണം. പ്രകൃതിക്ഷോഭത്തില്‍ നാശമുണ്‍ായ നിലമ്പൂരില്‍ 67 വീടുകള്‍ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുമെന്നും സ്ഥലം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി. നഹാ സാഹിബ് ഓഡിറ്റോറിയം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനവും സഹകാരികളെ ആദരിക്കലും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ഹെഡ് ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനംം ചെയ്തു.ലൈബ്രറി ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ നിര്‍വ്വഹിച്ചു. റെന്റ് ഫ്രീ ലോക്കര്‍ സംവിധാനം നഗരസഭ വൈസ് ചെയര്‍മാന്‍ എം.അബ്ദുറഹ്മാന്‍ കുട്ടി, മുറ്റത്തെ മുല്ല വായ്പ പദ്ധതി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി.മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ലാഡര്‍ ഡയറക്ടര്‍ കൃഷ്ണന്‍ കോട്ടുമല , തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.വി അബു, ഇക്ബാല്‍ കല്ലുങ്ങല്‍, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര, സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ പാലത്തിങ്ങല്‍, നഗരസഭ കൗണ്‍സിലര്‍ ജൂലി തുടങ്ങിയവര്‍ സംസാരിച്ചു. തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. അഹമ്മദലി സ്വാഗതവും ഒ.ഷൗക്കത്തലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Log in to post comments