Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം
വനിത വികസന കോര്‍പ്പറേഷന്റെ കീഴില്‍ വനികള്‍ക്കായി ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ ജനുവരി 13 ന് ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  60 ദിവസത്തെ പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, കമ്പ്യൂട്ടര്‍എന്നിവയിലാണ് പരിശീലനം.  പ്ലസ്ടു/തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും.  ഫോണ്‍: 0497 2800572, 9496015018.

സംരംഭകത്വ വികസന പരിശീലനം
സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക്  റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  13  ദിവസത്തെ സൗജന്യ സംരകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തല്‍, സംരകത്വ കഴിവുകള്‍, ലീഡര്‍ഷിപ്പ് ട്രെയിനിങ്, പ്രൊജകട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്മെന്റ്, വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം.  സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.  താല്‍പര്യമുള്ളവര്‍   പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജനുവരി  15 ന് മുമ്പ് അപേക്ഷിക്കണം.   ഓണ്‍ലൈനായി www.rudset .com ലും അപേക്ഷിക്കാം.  ഫോണ്‍  0460 2226573, 9747439611, 9961336326.  

ഉപന്യാസ മത്സരം
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.  വിഷയം - ഹൈസ്‌കൂള്‍തലം - നവകേരള നിര്‍മ്മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം, ഹയര്‍ സെക്കണ്ടറി - കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന  നവകേരള നിര്‍മ്മിതി.
സ്‌കൂള്‍തല മത്സരം ജനുവരി ആറിന് ഉച്ചക്കുശേഷം അതത് സ്‌കൂളില്‍ നടത്തും.  സംസ്ഥാന തല മത്സരങ്ങള്‍ ജനുവരി മൂന്നാംവാരം നടക്കും.

ബുക്കിങ്ങ് ആരംഭിച്ചു
ജില്ലയിലെ മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ, ആസ്ട്രലോര്‍പ്, റോഡ് ഐലന്റ് റെഡ്, കടക്‌നാഥ് (കരിങ്കോഴി), തലശ്ശേരി നാടന്‍, അലങ്കാരക്കോഴി വിഭാഗത്തില്‍പെടുന്ന പൂവന്‍/പിട കോഴിക്കുഞ്ഞുങ്ങള്‍ക്ക് ബുക്ക് ചെയ്യാം.    ഫോണ്‍: 0497 2721168.  1.75 രൂപ/കിലോഗ്രാം നിരക്കില്‍ കോഴിവളം ലഭ്യമാണ്.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (371/2015) തസ്തികയിലേക്ക് 2016 നവംബര്‍ 23 ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 നവംബര്‍ 23 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു
താഴെ കായലോട് - പറമ്പായി - ചേരിക്കമ്പനി റോഡില്‍ കലുങ്ക് പുതുക്കിപ്പണിയുന്നതിനാല്‍ ജനുവരി നാല് ശനിയാഴ്ച മുതല്‍ പ്രസ്തുത റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ റബര്‍ക്കാട് - കായലോട് വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date