Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് പത്തിന്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ പത്തിന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കോട്ടയാർ സമുദായത്തെ എസ്.ഇ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന  നിവേദനം, വടുക സമുദായം സമർപ്പിച്ച ഹർജി, കടയൻ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന നിവേദനം, കന്നട ന്യൂനപക്ഷമായ പത്മശാലി സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് നിവേദനം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്ജ്, സുബൈദ ഇസ്ഹാക്, തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്.62/2020

date