കുത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ വിവിധ പൊതുമരാമത്തു പ്രവൃത്തികള്‍ക്ക് തുടക്കമായി മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു
കീഴ്മാടം -കല്ലിക്കണ്ടി -വടക്കേ പൊയിലൂര്‍ -കുന്നോത്തു പറമ്പ് റോഡ് നവീകരണം, പുത്തൂര്‍ പാലം പുനര്‍ നിര്‍മ്മാണം, ചെറുപറമ്പ് - പാത്തിക്കല്‍ റോഡ് നവീകരണം, പാറാട് കുന്നോത്തു പറമ്പ് പൊയിലൂര്‍ റോഡ് നവീകരണം എന്നിവയുടെ പ്രവര്‍ത്തി ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. പ്രവൃത്തി വൈകിപ്പിച്ചും മറ്റും കേരളത്തിന്റെ പൊതുപണം ദുര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത വിവാദങ്ങള്‍ക് പിറകെയാണ് മാധ്യമങ്ങള്‍. റോഡുകളില്‍ മുഴുവന്‍ കുഴിയാണെന്ന മാധ്യമങ്ങളുടെ പഴിചാരലുകള്‍ ശരിയല്ല. പുതിയ റോഡുകള്‍ വാട്ടര്‍ അതോറിറ്റി വെട്ടി പൊളിക്കുന്നതു ഒഴിവാക്കണം. ആറു മാസം മുന്‍പ് നോട്ടീസ് നല്‍കി നിയമാനുസൃതമായി മാത്രമേ റോഡ് പൊളിക്കാന്‍ പാടുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംപി, പൊതുമരാമത്തു വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, പൊതുമരാമത്തു വകുപ്പ് നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ്, കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇ കെ സുവര്‍ണ, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബു, കുന്നോത്തു പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവങ്കണ്ടി ബാലന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ പി ചന്ദ്രന്‍, പൊതുമരാമത്തു നിരത്തു വിഭാഗം എക്‌സിക്യുട്ടിവ് വിഭാഗം കെ ജിഷ കുമാരി, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments