Skip to main content
തുരുത്തിമുക്ക് പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു

തുരുത്തിമുക്ക് പാലത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

കിടഞ്ഞിയില്‍ തുരുത്തി മുക്ക് പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. കൂത്തുപറമ്പ്,  നാദാപുരം എന്നീ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട പാനൂര്‍ നഗരസഭയെയും എടച്ചേരി ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് മാഹി പുഴക്ക് കുറുകെ കിടഞ്ഞിയിലാണ്  തുരുത്തിമുക്ക് പാലം നിര്‍മ്മിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പാലത്തിനു 15 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.  204 മീറ്റര്‍ നീളമുള്ള പാലത്തിന് 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ മൊത്തം 11.5 മീറ്റര്‍ വീതിയാണുള്ളത്. ഊരാളുങ്കല്‍ ലേബര്‍ സൊസെറ്റിക്കാണ് നിര്‍മ്മാണ ചുമതല.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംപി, ഇ കെ വിജയന്‍ എംഎല്‍എ, പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇ കെ സുവര്‍ണ്ണ,  എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്‍, പൊതുമരാമത്തു പാലങ്ങള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, ജനപ്രതിനികളായ റജുല മഹറൂഫ്, കെ സുനിത, പൊതുമരാമത്തു പാലം വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി രാജേഷ് ചന്ദ്രന്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ പങ്കെടുത്തു.
 

date