Skip to main content

മൂവാറ്റുപുഴ ബ്ലോക്കിലെ ലൈഫ് മിഷൻ കുടുംബ സംഗമം 10 ന്

മൂവാറ്റുപുഴ:  ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിലെ മൂവാറ്റുപുഴ ബ്ലോക്ക് തല ഗുണഭോക്താക്കളുടെ കുടുംബ സംഗമം 10 ന് നടക്കും. രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം എൽദോ എബ്രഹാം എം.എൽ.ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിക്കും.  സംഗമത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും  ലഭ്യമാക്കുന്ന 18 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും സംഗമത്തിൽ പ്രവർത്തിക്കും. ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കളും കുടുംബാംഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

date