നെടുമങ്ങാട് ബ്ലോക്കില്‍ അദാലത്ത് സംഘടിപ്പിച്ചു
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും സി.ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഴകുറ്റി എം ടി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സ്വന്തമായൊരു ഭവനമെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ലൈഫ് മിഷനെന്നും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന നവകേരളം കര്‍മപദ്ധതി സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയ്ക്ക് കാരണമായതായും സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ഇതിനു മുന്നോടിയായാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ ബ്ലോക്ക് തല സംഗമം സംഘടിപ്പിച്ചത്.പ്രവര്‍ത്തന മികവിന് വി.ഇ.ഓമാര്‍ക്കുള്ള ട്രോഫി സി.ദിവാകരന്‍ എംഎല്‍എ വിതരണം ചെയ്തു. ലൈഫ് പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയ അഞ്ചു പഞ്ചായത്തുകളെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
ലൈഫ് പദ്ധതി പ്രകാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലായി 1150 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.ഈ മാസം 1300 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.കുടുംബ സംഗമത്തോടൊപ്പം ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തിലെ ആയിരത്തോളം ലൈഫ് ഗുണഭോക്താക്കള്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പ്രഭാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ഗ്രാമ-ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 05/2020)
- Log in to post comments