Skip to main content

അദാലത്ത്: പങ്കെടുക്കാൻ അവസരം നൽകും

സൂപ്പർ ന്യൂമററി തസ്തികയിൽ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് (ജനുവരി ഏഴ്) സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ അവർക്ക് ഒരവസരം കൂടി നൽകുമെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു.
പൊതുഭരണ (സി.ഇ സെൽ) വകുപ്പിൽ നിന്ന് ആശ്രിതനിയമന പദ്ധതിപ്രകാരം ആഭ്യന്തര വകുപ്പിൽ സൂപ്പർന്യൂമററി തസ്തികയിൽ നിയമിച്ചവരെ പഞ്ചായത്ത് വകുപ്പിൽ നിന്ന് ആശ്രിതനിയമന പദ്ധതിപ്രകാരം റിപ്പോർട്ട് ചെയ്ത എൽ.ഡി ക്ലർക്കിന്റെ നൂറ് ഒഴിവിലേക്ക് സൂപ്പർ ന്യൂമററി തസ്തികയിൽതന്നെ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടത്തുന്നത്.
ജനുവരി എട്ടിന് യൂണിയനുകൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദാലത്തിന്് എത്താൻ ബുദ്ധിമുട്ടുണ്ടായാൽ വീണ്ടും അവസരം നൽകുന്നത്.
പി.എൻ.എക്സ്.71/2020

date