Skip to main content

വീഡിയോ കോള്‍ വഴി പരാതി  പരിഹാരം

 

 

 

 

 

മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പ് റെക്കോര്‍ഡ് ഓപീസില്‍ ഐ.എം.ഓ ആപ്പ്/വാട്സ്ആപ് മുഖാന്തിരം മൊബൈല്‍ നമ്പര്‍ (8050373551) വഴി വിഡീയോ കാളിംഗ് പ്രവൃത്തി ദിവസങ്ങളില്‍ 12 മണി മുതല്‍ രണ്ട് മണി വരെ ആരംഭിച്ചു. മേല്‍ സേനാ വിഭാഗത്തില്‍ നിന്ന് വിരമിച്ച വിമുക്ത ഭട•ാര്‍ക്കോ ആശ്രിതര്‍ക്കോ പെന്‍ഷന്‍ സംബന്ധമോ, റെക്കോര്‍ഡ് ഓഫീസുകളുമായി ബന്ധപ്പെട്ടതോ, മറ്റു പരാതികളോ ഇതുവഴി പരിഹാരം കാണാവുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.

 

 

 

 

കൂടിക്കാഴ്ച് 15 ന്

 

 

 

 

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കോഴിക്കോട്ട്  മേഖലാ ഓഫീസിലേക്ക് ലോണ്‍/റിക്കവറി ജോലി ചെയ്യുന്നതിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡിഗ്രി പാസ്സായ 35 വയസ്സിന് താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 15 ന് കൂടിക്കാഴ്ച നടത്തുന്നു. രാവിലെ 10.30 ന് കോഴിക്കോട് എരഞ്ഞിപ്പാലത്തുളള കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മേഖലാ ഓഫീസില്‍ (രണ്ടാം നില, നിര്‍മ്മല്‍ ആര്‍ക്കേഡ്, ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം, ബൈപാസ് റോഡ് എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്) കൂടിക്കാഴ്ച്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 0495 2766454.

 

 

 

 

അപേക്ഷ ക്ഷണിച്ചു

 

 

 

 

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 657 രൂപ ദിവസ വേതനത്തില്‍ ടെക്നിഷ്യന്‍ - ബോയിലര്‍ ഓപ്പറേറ്റര്‍ക്കുവേണ്ടി   ഓപ്പണ്‍ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ  താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.    പ്രായം : 2017 ജനുവരി ഒന്നിന്  18 വയസ്സിനും  41 നും ഇടയില്‍  (നിയമാനുസൃത വയസ്സിളവ് ബാധകം)    യോഗ്യത : എസ്എസ്എല്‍സിയും ഫിറ്റര്‍ ട്രേഡിലെ രണ്ടാം ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും.     സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.                                    

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15 നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് കോഴിക്കോട് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍  അറിയിച്ചു. ഫോണ്‍ 0495 2370179.

 

 

 

 

വിളപരിപാലന കേന്ദ്രം ആരംഭിച്ചു

 

 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വിളപരിപാലന കേന്ദ്രം ആരംഭിച്ചു. വിളകളെ ബാധിക്കുന്ന കീടങ്ങളെ നിരീക്ഷണത്തിലൂടെ കണ്ടെത്തി അവയെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് വിളപരിപാലന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. വടകര എം.എല്‍.എ സി.കെ.നാണു കേന്ദ്രം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സിന്ധു.വി.കെ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ അധ്യക്ഷം വഹിച്ചു. ''ജീവനി  നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം'' പച്ചക്കറി തൈകള്‍ ജില്ലാ പഞ്ചായത്ത് അംഗം.എ.ടി.ശ്രീധരന്‍ അവര്‍കള്‍ക്ക് നല്‍കി കൊണ്ട് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷയായ ഉഷ ചാത്തങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ അലി മനോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിളപരിപാലന പദ്ധതികളെ കുറിച്ചും ജീവനി പദ്ധതികളെ കുറിച്ചും വടകര എ.ഡി.എ  സുഷമ.കെ.പി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ്  നാരായണന്‍ നന്ദി പ്രകാശിപ്പിച്ചു.

 

 

 

 

ഫയര്‍ ആന്‍ഡ് സെഫ്റ്റി കോഴ്സിന് അപേക്ഷിക്കാം  

 

 

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി (ആറ് മാസം) കോഴ്‌സിലേക്ക് ഞായറാഴ്ച ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു.  മിനിമം യോഗ്യത പത്താം ക്ലാസ്സ്. താത്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം.  വിശദ വിവരങ്ങള്‍ക്ക് 8301098705.

 

 

 

 

ഭൂമി ലേലം

 

 

 

കോഴിക്കോട് താലൂക്കില്‍ താഴേക്കോട് വില്ലേജില്‍ താഴേക്കോട് ദേശത്ത് റി.സ. 16 ല്‍ പ്പെട്ട 04 സെന്റ് സ്ഥലം 2020 ഫെബ്രുവരി 25 ന് രാവിലെ 11.30 ന് താഴേക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ 

അറിയിച്ചു.

 

 

 

 

സീറ്റ്  ഒഴിവ്

 

 

 

കേന്ദ്ര സര്‍ക്കാരിന്റെ ഡിഡിയുജികെവൈ - സാഗര്‍മാല പദ്ധതി പ്രകാരം ജന്‍ശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലയില്‍ സ്ഥിരതാമസക്കാരായ യുവതിയുവാക്കള്‍ക്കായി നടത്തുന്ന മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്മന്റ് കോഴ്സില്‍  10  സീറ്റുകള്‍ ഒഴിവുണ്ട്.യോഗ്യത എസ്എസ്എല്‍സി. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  ജനുവരി  13 നകം ഫോണില്‍ ബന്ധപെടണം. . ഫോണ്‍ 9746938700, 9020643160.

date