പട്ടികജാതി മേഖലയില്‍ പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ കാലതാമസമുണ്ടാകരുത് -മന്ത്രി എ.കെ ബാലന്‍
പട്ടികജാതി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതിവകുപ്പ് ജില്ലാ ഓഫീസുകള്‍ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് ഗുണഭോക്താക്കളുമായും നിര്‍വഹണ ഏജന്‍സികളുമായും യോഗം ചേരണമെന്നും ജില്ലാ റിവ്യൂവിനൊപ്പം തന്നെ പ്രവൃത്തി നടത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി. സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ളവരാണ് പട്ടികജാതിക്കാര്‍. കാലതാമസം വരുത്താതെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകണം. പ്രവൃത്തി നടത്തുന്നതിന് മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പദ്ധതി തടസപ്പെടുത്താതെ അതത് ജില്ലാ കലക്ടര്‍മാരുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
ജനപ്രതിനിധികള്‍ നല്‍കുന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കാം. എന്നാല്‍ അത് പദ്ധതിക്ക് മുടക്കമുണ്ടാക്കുന്ന തരത്തിലുള്ളതാകരുത്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞടുപ്പ് വരാനിരിക്കുകയാണ്. ഔപചാരിക ഉദ്ഘാടനങ്ങള്‍ക്ക് മാത്രമേ തടസമുണ്ടാകൂ. വികസന പദ്ധതികളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് തടസമാകില്ലെന്നും മന്ത്രി അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍, അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പുരോഗതി, പ്രളയബാധിത കോളനികളിലെ പുനര്‍നിര്‍മാണം, വാത്സല്യനിധി, കോര്‍പ്പസ് ഫണ്ട് വിനിയോഗം, പഠനമുറി, ഭൂരഹിത പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് അവലോകനം ചെയ്തത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെ ഏഴ് ജില്ലകളില്‍ നിന്നുള്ള പദ്ധതികളുടെ പുരോഗതിയാണ് യോഗത്തില്‍ വിലയിരുത്തിയത്.
ജില്ലാ കലക്ടര്‍ സാംബശിവ റാവു, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ ശ്രീവിദ്യ, ജോയിന്റ് ഡയറക്ടര്‍ ഡവലപ്‌മെന്റ് ടോമി ചാക്കോ, സി.പി.ഒ ആമിന ബീവി, വിവിധ ജില്ലകളില്‍ നിന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments